മേളകര്‍ത്താപദ്ധതിയിലെ രണ്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഫേനദ്വിതി
പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതു്
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
ഉത്തരാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു്
പ്രത്യേകത : ഒരു വിവാദിസ്വരം ആയ ശുദ്ധഗാന്ധാരം അടങ്ങിയ വിവാദിരാഗം
പ്രതിമധ്യമരാഗം : ജലാര്‍ണ്ണവം
നാമവിശേഷം
രത്നാംഗി എന്നാല്‍ രത്നം പോലത്തെ അംഗത്തോടുകൂടിയ പാര്‍വ്വതിദേവി. ശുദ്ധമായ കനകത്തില്‍ രത്നം ചേര്‍ത്തതു പോലെ ശുദ്ധമായ ഋഷഭം ഗാന്ധാരം മധ്യമം ധൈവതം എന്നിവയോടൊപ്പം കൈശികിനിഷാദം ചേര്‍ത്തിരിക്കുന്നു. കര്‍ണ്ണാട സംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളില്‍ രണ്ടാമത്തെ രാഗമാണു് രത്നാംഗി. ദീക്ഷിതര്‍ പദ്ധതിയില്‍ ഇതിന്റെ പേരു് ഫേനദ്വിതി എന്നാണു്. കടപയാദി സമ്പ്രദായത്തില്‍ ര=2 ന=0 (പകുകി അക്ഷരമായ ത കണക്കിലെടുക്കുന്നില്ല), 20 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 02-മതു മേളകര്‍ത്താരാഗം.
ഇതൊരപൂര്‍വ്വരാഗമാണു്.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി ഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു് ഗാന്ധാരം പാടുന്ന രീതി), ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കനകാംഗിയിലെ ശുദ്ധനിഷാദത്തിനു പകരം കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. ആലപിക്കുവാന്‍ ശ്രമകരമായ വിവാദിദോഷസ്വരമായ ശുദ്ധഋഷഭം ഉള്ളതിനാല്‍ കച്ചേരികളില്‍ പാടുന്നതു് വളരെ വിരളമാണു്. ഇതില്‍ അധികം കീര്‍ത്തനങ്ങള്‍ ഇല്ല താനും.
കീര്‍ത്തനങ്ങള്‍
72 മേളകര്‍ത്താരാഗമാലികയില്‍ 'രത്നാംഗ്യ സംവര്‍ദ്ധന്യ രമണാ മാം പരിപാലയ' എന്ന ഭാഗം.
കോടീശ്വരയ്യരുടെ 'കരുണം ഇതേ ദയാനിഥേ'
ജന്യരാഗങ്ങള്‍
രത്നവരാളി - സരിമധസ - സനിധമരിസ
ശ്രീമണി - സരിഗപധസ - സനിധാപഗരിസ

No comments:
Post a Comment
Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.