മേളകര്‍ത്താപട്ടികയിലെ ഒന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ ആദ്യ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കനകാംബരി.
പൂര്‍വ്വാംഗസ്വരങ്ങളും ഉത്തരാംഗസ്വരങ്ങളും കനകാംഗിയുടേതു തന്നെ
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
പ്രത്യേകത : രണ്ടു വിവാദിസ്വരങ്ങള്‍ അടങ്ങിയ വിവാദിരാഗം
പ്രതിമധ്യമരാഗം : സാലകം
നാമവിശേഷണം
കനകാംഗി എന്നാല്‍ തങ്കമായ അംഗത്തോടു കൂടിയ ലക്ഷ്മിദേവി. തങ്കം എന്നാല്‍ 999 ഹാള്‍മാര്‍ക്കു് സ്വര്‍ണ്ണം. ശുദ്ധമായ സ്വര്‍ണ്ണം. ഈ മേളകര്‍ത്താരാഗത്തിലെ ശ്രുതിസ്ഥാനങ്ങള്‍ എല്ലാം ശുദ്ധസ്വരങ്ങള്‍ തന്നെ.
ഇതൊരപൂര്‍വ്വരാഗമാണു്.
രാഗലക്ഷണം
കര്‍ണ്ണാടക സംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളില്‍ ഒന്നാമത്തെ രാഗമാണു് കനകാംഗി. ദീക്ഷതര്‍ പദ്ധതിയില്‍ ഇതിനു് കനകാംബരി എന്നാണു് പേരു്. കടപയാദി സമ്പ്രദായത്തില്‍ ക=1 ന=0, 10 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 01-മതു മേളകര്‍ത്താരാഗം.
ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി ഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു് ഗാന്ധാരം പാടുന്ന രീതി), ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു് നിഷാദം പാടുന്ന രീതി) എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരവും ചതുശ്രുതിധൈവതത്തിന്റെ സ്ഥാനത്തു നിഷാദവും പാടുന്നതിനാല്‍ ഇതില്‍ രണ്ടു വിവാദിസ്വരങ്ങള്‍ ഉണ്ടു്. വിവാദിസ്വരങ്ങള്‍ പാടുന്നതു് ദോഷകരമാണെന്നു പണ്ടു വിശ്വസിച്ചു പോന്നിരുന്നതിനാല്‍ കച്ചേരികളില്‍ ഈ രാഗം അധികമായി ആലപിക്കാറില്ലായിരുന്നു. ഈ രാഗത്തില്‍ അധിക കീര്‍ത്തനങ്ങള്‍ ഇല്ല. രാഗവിസ്താരവും ശ്രമകരാണെന്നതിനാല്‍ വിശദമായ രാഗാലാപനത്തിനു ഇടം നല്‍കുന്നില്ല. എന്നാലും കേള്‍ക്കാന്‍ ഇമ്പമുള്ള രാഗമാണെന്നതിനാല്‍ മറ്റു രാഗങ്ങള്‍ക്കൊപ്പം ചേര്‍ത്തു ദോഷനിവൃത്തി വരുത്തി ചില രാഗമാലികകളില്‍ ഈ രാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടു്.
കനകാംഗിയുടെ പഞ്ചമവര്‍ജ്ജ്യരാഗമാണു് ഹേമാംഗി. ഇതൊരു മൂര്‍ച്ഛനാകാരക രാഗമാണു്. കനകാംഗിയുടെ ഋഷഭം ആധാരഷഡ്ജമായി ശ്രുതിഭേദം ചെയ്താല്‍ 51-മതു് മേളമായി കാമവര്‍ദ്ധിനി (പന്തുവരാളി) ലഭിക്കും.
കൃതികള്‍
ദീക്ഷിതരുടെ 'കനകാംബരി കാരുണ്യാമൃതലഹരി ' (രൂപകം) എന്ന കൃതിയില്‍ രാഗമുദ്രയായ കനകാംബരി വരുന്നുണ്ടു്. ത്യാഗരാജസ്വാമിയുടെ 'ശ്രീഗണനാഥം ഭജാമ്യഹം' (ആദി), 72 മേളകര്‍ത്താരാഗങ്ങളില്‍ കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുള്ള കോടീശ്വരയ്യര്‍ എന്നറിയപ്പെടുന്ന കവി കുഞ്ചരഭാരതിയുടെ 'കനാകാംഗക സുഖ' (ആദി), പല്ലവിശേഷയ്യരുടെ 'ദശരഥബാല' (ആദി) എന്നിവ ഈ രാഗത്തിലെ പ്രധാന കൃതികളാണു്. ശ്രീമഹാവൈദ്യനാഥശിവന്റെ 'പ്രണതാര്‍ത്ഥിഹര പ്രഭോ പുരാരേ' എന്നു ശ്രീരാഗത്തില്‍ ആരംഭിക്കുന്ന രാഗമാലികയില്‍ 'കനകാംഗ്യാരമയാ പൂജിത' എന്ന ഭാഗം കനാകാംഗി രാഗത്തില്‍ ദോഷനിവൃത്തികരമായി ചിട്ടപ്പെടുത്തിയിട്ടുണ്ടു്.
ലളിതഗാനങ്ങള്‍
'സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി' എന്ന യേശുദാസിന്റെ ഭക്തിഗാനം ഈ രാഗത്തിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
'സര്‍വ്വലോകങ്ങള്‍ക്കുമാധാരകാരിണി' എന്ന യേശുദാസിന്റെ ഭക്തിഗാനം ഈ രാഗത്തിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
'കൈവല്യദാന', പാശപദാര്‍ത്ഥം, 1977, ശരത്ത്, ഒ പി നായര്‍, ശരത്ത്
'സര്‍വ്വലോകം', തുളസിമാല, 1998, മോഹന്‍ദാസ്, പി എസ് നമ്പീശന്‍, യേശുദാസ്
'വളപൊട്ട്', നദി, 2004, വി ദക്ഷിണാമൂര്‍ത്തി, കൈതപ്രം, യേശുദാസ്
'തൃച്ചമ്പരേശ', ഹരേമുകുന്ദ, 2004, മോഹന്‍ദാസ്, ചൊവ്വല്ലൂര്‍കൃഷ്ണന്‍കുട്ടി, ചിത്ര
'ജ്ഞാനത്തിന്‍ തിലകക്കുറിയേ', ശ്രീപ്രസാദം, 2008, കാവാലം ശ്രീകുമാര്‍, പാര്‍വ്വതി, സൈന്ധവി
'ചടുലനടനലഹരി', ദേവിപ്രസാദം, 2010, പി ടി സൈഗള്‍, ഭരണിക്കാവു ശിവകുമാര്‍, മധു ബാലകൃഷ്ണന്‍
'കാലം കണ്ണീര്‍ ചിത്രങ്ങളാല്', AIR ലളിതഗാനങ്ങള്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥന്‍, ഹരിലാല്‍, കാവാലം ശ്രീകുമാര്‍

ചലച്ചിത്രഗാനങ്ങള്‍
സിന്ധുഭൈരവി എന്ന തമിഴ് സിനിമയിലെ 'മോഹം എന്നും' എന്ന ഗാനം കനകാംഗിയിലാണു്.
1991 ഗാനമേള എന്ന ചിത്രത്തിലെ 'പന്നഗേന്ദ്ര' രവീന്ദ്രന്‍, കൈതപ്രം, യേശുദാസ്
1995 ശ്രീരാഗം എന്ന ചിത്രത്തിലെ 'കനകാംഗി സ്വരവാഹിനി' കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കൈതപ്രം, യേശുദാസ്
2002 പകല്‍പൂരം എന്ന ചിത്രത്തിലെ 'ഹേ ശിങ്കാരി' രവീന്ദ്രന്‍, എസ് രമേശന്‍ നായര്‍, ജയചന്ദ്രന്‍, ചിത്ര
2007 ഇന്‍സ്പെക്ടര്‍ ഗരുഡ് എന്ന ചിത്രത്തിലെ 'മന്മഥ' അലക്സ് പോള്‍, ശരത്ത് വയലാര്‍, വിനീത് ശ്രീനിവാസന്‍, റിമി ടോമി
2008 ദേ ഇങ്ങോട്ടു നോക്കിയേ എന്ന ചിത്രത്തിലെ 'പാതിരാക്കുയില്‍' എം ജയചന്ദ്രന്‍, വ്യാസന്‍, വിജയ് യേശുദാസ്, സ്വേതാമേനോന്‍

ജന്യരാഗങ്ങള്‍
ഋഷഭവിലാസ - സരിമപധസ - സധപമരിമരിസ
കനകാംബരി - സരിമപധസ - സനിധപമഗരിസ
കനകതോടി - സരിഗമപധസ - സനിധപമരിസ
കര്‍ണ്ണാടകശുദ്ധസാവേരി - സരിമപധസ - സധപമരിസ
മേഘ - സരിമപധനിധപസ - സനിധപമരിസ
ലതന്തപ്രിയ - സരിഗമപധസ - സധപമഗരിസ
വാഗീശ്വരി - സരിഗമപധസ - സധപമഗരിസ
ശുദ്ധമുഖാരി - സരിമപധസ - സനിധപമഗരിസ
സര്‍വ്വശ്രീ - സമപസ - സപമസ
ഹേമാംഗി - സരിഗമധനിസ - സനിധമഗരിസ
.

No comments:
Post a Comment
Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.