ജന്യരാഗലക്ഷണങ്ങള്‍
ആരോഹണത്തിലോ അവരോഹണത്തിലോ സമ്പൂര്‍ണ്ണസ്വരങ്ങള്‍ അടങ്ങിയിരിക്കുന്ന രാഗങ്ങളുടെ ജനകരാഗത്തെ ചൊല്ലി രണ്ടഭിപ്രായം ഉണ്ടാവുന്ന സന്ദര്‍ഭം കുറവാണു്. വര്‍ജ്ജ്യസ്വരങ്ങളുടെ ശ്രുതി കണക്കിലെടുക്കേണ്ട കാര്യം ഇല്ല എന്നതിനാല്‍ ഔഡവ, ഷാഡവ രാഗങ്ങളെ ഒന്നില്‍ കൂടുതല്‍ ജനകരാഗങ്ങളുടെ കീഴില്‍ പെടുത്തുവാന്‍ അവസരം നല്‍കുന്നു.
ഉദാഃ 1. മോഹനത്തിന്റെ സ്വരങ്ങള്‍ സരി2ഗ3പധ2സ എന്നിരിക്കെ അതിന്റെ ജനകരാഗമായി പൊതുവേ അംഗീകരിച്ചിരിക്കുന്നതു് ഹരികാംബോജി ആണെങ്കിലും വാചസ്പതി (ഹരികാംബൊജിയുടെ പ്രതിമധ്യമരാഗം), ധീരശങ്കരാഭരണം, മേചകല്യാണി (ശങ്കരാഭരണത്തിന്റെ പ്രതിമധ്യമ രാഗം) എന്നിവയുടെ മധ്യമവും നിഷാദവും വര്‍ജ്ജിച്ചാല്‍ മോഹനത്തില്‍ വരുന്ന അതേ സ്വരശ്രുതിസ്ഥാനങ്ങള്‍ തന്നെ ആണെന്നു കാണാം.
ഉദാഃ 2. രേവഗുപ്തിയുടെ സ്വരങ്ങള്‍ സരി1ഗ3പധ3സ എന്നും അതു് മായാമാളവഗൗളയില്‍ ജന്യം എന്നും പറയും. എന്നാല്‍ പന്തുവരാളി (മായാമാളവഗൗളയുടെ പ്രതിമധ്യമരാഗം), സൂര്യകാന്തം, ഗമനപ്രിയ (സൂര്യകാന്തത്തിന്റെ പ്രതിമധ്യമരാഗം) എന്നിവയുടെ മധ്യമവും നിഷാദവും വര്‍ജ്ജിച്ചാല്‍ ഇതേ സ്വരസ്ഥാനങ്ങള്‍ തന്നെയാണു ലഭിക്കുന്നതു്
ഉദാഃ 3. രേവതിയുടെ സ്വരങ്ങള്‍ സരി1മ1പനി2സ - ചക്രവാകത്തിന്റെ ജന്മം ആണെന്നു പൊതുവേ അംഗീകരിച്ചിരിക്കുന്നുവെങ്കിലും ചിലര്‍ പറയുന്നു ഇതിന്റെ ജനകരാഗം രത്നാംഗിയാണെന്നു. രത്നാംഗി, വനസ്പതി, തോടി, നാടകപ്രിയ, മായാമാളവഗൗള എന്നീ രാഗങ്ങളുടെ ഗാന്ധാരവും ധൈവതവും വര്‍ജ്ജിച്ചാല്‍ ഇതേ സ്വരസ്ഥാനങ്ങള്‍ തന്നെയാണു ലഭിക്കുന്നതു്.
ഈണവും ഇമ്പവും കലര്‍ന്ന ഗാനങ്ങള്‍ ഉടലെടുത്തതിനു ശേഷം ആ ഗാനത്തിന്റെ രാഗം നിര്‍ണ്ണയിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ സ്വരങ്ങളുടെ ശ്രുതിസ്ഥാനം തര്‍ക്കവിഷയം ആവുകയും തുടര്‍ന്നു രാഗത്തെ ചൊല്ലി തര്‍ക്കം വരുകയും ചെയ്യുന്നതും സ്വാഭാവികം തന്നെ.
72 മേളകര്‍ത്താരാഗങ്ങളുടെ സ്വരങ്ങള്‍ക്കു വര്‍ജ്ജ്യ വക്ര മാറ്റങ്ങള്‍ വരുത്തി ഉടലെടുക്കുന്ന ജന്യരാഗങ്ങളുടെ എണ്ണത്തിനു പരിധിയില്ല. എല്ലാ ജന്യരാഗങ്ങളും മനസ്സിലാക്കി പഠിക്കുക ശ്രമകരമാണു്. അവയില്‍ ചിലതു മാത്രമാണു് ഈ പട്ടികയില്‍ കൊടുത്തിരിക്കുന്നതു്.
ഷഡ്ജവും പഞ്ചമവും അചല സ്വരങ്ങള്‍ ആയതിനാല്‍ ഋഷഭം, ഗാന്ധാരം, ധൈവതം, നിഷാദം മാത്രമാണു് താഴെ വിവരിക്കുന്നതു്. ആദ്യത്തെ 36 ജനകരാഗങ്ങളില്‍ ശുദ്ധമധ്യമവും 37 മുതല്‍ അവസാനത്തെ 72 വരെയുള്ള ജനകരാഗങ്ങളില്‍ പ്രതിമധ്യമവും ആണെന്നോര്‍ത്താല്‍ ഓരോ രാഗത്തിലേയും ഷഡ്ജവും പഞ്ചമവും മധ്യമവും പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതില്ല.
പൂര്‍വ്വമേളരാഗങ്ങളായ കനകാംഗി, തോടി, മായാമാളവഗൗള, ഖരഹരപ്രിയ, ശങ്കരാഭരണം, ചലനാട്ട എന്നീ 6 രാഗങ്ങളുടെ സ്വരശ്രുതിസ്ഥാനങ്ങള്‍ പഠിക്കുക.
ഒരു രാഗത്തിലെ മധ്യമസ്വരം ശുദ്ധമധ്യമമാണോ പ്രിതമധ്യമമാണോ എന്നതിനെ ആശ്രയിച്ചു 72 മേളകര്‍ത്താരാഗങ്ങളെ 1 മുതല്‍ 36 വരെ പൂര്‍വ്വമേളരാഗങ്ങള്‍ എന്നും 37 മുതല്‍ 72 വരെ ഉത്തരമേളരാഗങ്ങളെന്നും രണ്ടായി കാണേണ്ടതുണ്ടു്.
അടുത്ത വിഭജനം വരുന്നതു് ചക്രങ്ങള്‍ ആയിട്ടാണു്. അതില്‍ ഓരോ ചക്രങ്ങളിലും വരുന്ന 6 രാഗങ്ങളിലും പൂര്‍വ്വമേളസ്വരങ്ങള്‍ ഋഷഭവും ഗാന്ധാരവും ഒന്നു തന്നെ ആയിരിക്കും. ആദ്യത്തെ 6 ചക്രങ്ങളില്‍ വരുന്ന പൂര്‍വ്വമേളസ്വരങ്ങള്‍ യധാക്രം കനകാംഗി(രി1ഗ1), തോടി(രി1ഗ2), മായാമാളവഗൗള(രി1ഗ3), ഖരഹരപ്രിയ(രി2ഗ2), ശങ്കരാഭരണം(രി2ഗ3), ചലനാട്ട(രി3ഗ3) എന്നീ രാഗങ്ങളുടെ സ്വരങ്ങളാണു്. തുടര്‍ന്നു വരുന്ന 7 മുതല്‍ 12 ചക്രം വരെ യധാക്രം മേല്‍പറഞ്ഞ രാഗങ്ങളുടെ പ്രിതമധ്യമരാഗങ്ങളായ സാലകം, ഭവപ്രിയ, കാമവര്‍ദ്ധിനി, ഹൈമവതി, മേചകല്യാണി, രസികപ്രിയ എന്നിവയുടെ സ്വരങ്ങളാണു്.
ഓരോ ചക്രങ്ങളിലും പൂര്‍വ്വമേളസ്വരങ്ങള്‍ ഒന്നു തന്നെയാണെന്നു കണ്ടുവല്ലോ. എന്നാല്‍ ഉത്തരമേളസ്വരങ്ങളില്‍ ധൈവതവും നിഷാദവും ഒരോ ചക്രത്തിലേയും ഒന്നാമത്തേതു മുതല്‍ ആറാമത്തെ രാഗം വരെ യധാക്രമം കനകാംഗി(ധ1നി1)(ധന), തോടി(ധ1നി2)(ധനി), മായാമാളവഗൗള(ധ1നി3)(ധനു), ഖരഹരപ്രിയ(ധ2നി2)(ധിനി), ശങ്കരാഭരണം(ധ2നി3)(ധിനു), ചലനാട്ട(ധ3നി3)(ധുനു) എന്ന ക്രമത്തില്‍ വ്യത്യസ്തമായിട്ടാണു് ചക്രങ്ങള്‍ തോറും ആവര്‍ത്തിച്ചു വരുന്നതു്.
പൂര്‍വ്വമേള ശുദ്ധമധ്യമ ജനകരാഗങ്ങള്‍ - 01 മുതല്‍ 36 വരെ
01 കനകാംഗി [കനകാംബരി] - (കനകാംഗി+കനകാംഗി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
02 രത്നാംഗി [ഫേനദ്യുതി] - (കനകാംഗി+തോടി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
03 ഗാനമൂര്‍ത്തി [ഗാനമാമവരാളി] - (കനകാംഗി+മായാമാളവഗൗള) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
04 വനസ്പതി [ഭാനുമതി] (കനകാംഗി+ഖരഹരപ്രിയ) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
05 മാനവതി [മനോരഞ്ജനി] (കനകാംഗി+ശങ്കരാഭരണം) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
06 താനരൂപിണി [തനുകീര്‍ത്തി] (കനകാംഗി+ചലനാട്ട) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
07 സേനവതി [സേനാഗ്രണി] (തോടി+കനകാംഗി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
08 ഹനുമത്തോടി [ജനത്തോടി] - (തോടി+തോടി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
09 ധേനുക [ധുതിഭിന്നഷഡ്ജം] - (തോടി+മായാമാളവഗൗള) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
10 നാടകപ്രിയ [നാദാഭരണം] - (തോടി+ഖരഹരപ്രിയ) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
11 കോകിലപ്രിയ [കോകിലാരവം] (തോടി+ശങ്കരാഭരണം) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
12 രൂപവതി (തോടി+ചലനാട്ട) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
13 ഗായകപ്രിയ [ഗേയഹെജ്ജി] (മായാമാളവഗൗള+കനകാംഗി) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
14 വകുളാഭരണം [വാടവസന്തഭൈരവി] - (മായാമാളവഗൗള+തോടി) ശുദ്ധഋഷഭം, അന്തരഗാന്ധരം, ശുദ്ധധൈവതം, കൈശികിനിഷാദം
15 മായാമാളവഗൗള (മായാമാളവഗൗള+മായാമാളവഗൗള) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
16 ചക്രവാകം [തോയവാഗവാഹിനി] - (മായാമാളവഗൗള+ഖരഹരപ്രിയ) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
17 സൂര്യകാന്തം [ഛായാപതി] - (മായാമാളവഗൗള+ശങ്കരാഭരണം) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
18 ഹഡകാംബരി [ജയശുദ്ധമാളവി] - (മായാമാളവഗൗള+ചലനാട്ട) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
19 ഝങ്കാരധ്വനി [ഝങ്കാരഭ്രമരി] - (ഖരഹരപ്രിയ+കനകാംഗി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
20 നഠഭൈരവി [നാരിരീതിഗൗള] - (ഖരഹരപ്രിയ+തോടി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
21 കീരവാണി [കിരണാവലി] - (ഖരഹരപ്രിയ+മായാമാളവഗൗള) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരാം, ശുദ്ധധൈവതം, കാകളിനിഷാദം
22 ഖരഹരപ്രിയ [ശ്രീരാഗം] (ഖരഹരപ്രിയ+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
23 ഗൗരിമനോഹരി [ഗൗരി] - (ഖരഹരപ്രിയ+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
24 വരുണപ്രിയ [വീരവസന്തം] - (ഖരഹരപ്രിയ+ചലനാട്ട) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
25 മാരരഞ്ജിനി [ശരാവരി] - (ശങ്കരാഭരണം+കനകാംഗി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
26 ചാരുകേശി [തരംഗിണി] - (ശങ്കരാഭരണം+തോടി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
27 സരസാംഗി [സൗരസേന] - (ശങ്കരാഭരണം+മായാമാളവഗൗള) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
28 ഹരികാംബോജി [ഹരികേദാരഗൗള] - (ശങ്കരാഭരണം+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
29 ധീരശങ്കരാഭരണം - (ശങ്കരാഭരണം+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
30 നാഗനന്ദിനി [നാഗാഭരണം] - (ശങ്കരാഭരണം+ചലനാട്ട) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
31 യാഗപ്രിയ [കലാവതി] - (ചലനാട്ട+കനകാംഗി) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
32 രാഗവര്‍ദ്ധിനി [രാഗചൂഡാമണി] - (ചലനാട്ട+തോടി) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
33 ഗംഗേയഭൂഷണി [ഗംഗാതരംഗിണി] - (ചലനാട്ട+മായാമാളവഗൗള) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, സുദ്ധധൈവതം, കാകളിനിഷാദം
34 വാഗധീശ്വരി [ഭോഗഛായാനാട്ട] - (ചലനാട്ട+ഖരഹരപ്രിയ) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
35 ശൂലിനി [ശൈലദേശാക്ഷി] - (ചലനാട്ട+ശങ്കരാഭരണം) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
36 ചലനാട്ട - (ചലാനാട്ട+ചലനാട്ട) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
ഉത്തരമേള പ്രതിമധ്യമ ജനകരാഗങ്ങള്‍ - 37 മുതല്‍ 72 വരെ
37 സാലകം [സൗഗന്ധിനി] - (കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+കനകാംഗി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
38 ജലാര്‍ണ്ണവം [ജഗന്മോഹനം] - (കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+തോടി) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
39 ഝാലവരാളി [ധാളിവരാളി] - (കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+മായാമാളവഗൗള) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
40 നവനീതം [നഭോമണി] - (കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+ഖരഹരപ്രിയ) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
41 പാവനി [കുംഭിനി] - (കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+ശങ്കരാഭരണം) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
42 രഘുപ്രിയ [രവിക്രിയ] - (കനകാംഗിയുടെ പ്രിതമധ്യമരാഗമായ സാലകം+ചലനാട്ട) ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
43 ഗവാംബോധി [ഗീര്‍വ്വാണി] - (തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+കനകാംഗി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
44 ഭവപ്രിയ [ഭവാനി] - (തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+തോടി) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
45 ശുഭപന്തുവരാളി [ശൈവപന്തുവരാളി] - (തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+മായാമാളവഗൗള) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
46 ഷഡ്വിധമാര്‍ഗ്ഗണി [സ്തവരാജം] - (തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+ഖരഹരപ്രിയ) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
47 സുവര്‍ണ്ണാംഗി [സൗരിവ] - (തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+ശങ്കരാഭരണം) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
48 ദിവ്യമണി [ജീവന്തിക] - (തോടിയുടെ പ്രിതിമധ്യമരാഗമായ ഭവപ്രിയ+ചലനാട്ട) ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
49 ധവളാംബരി [ധവളാംഗം] - (മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+കനാകാംഗി) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
50 നാമനാരായണി [നാമദേശി] - (മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+തോടി) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
51 കാമവര്‍ദ്ധിനി [കാശിരാമക്രിയ] - (മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+മായാമാളവഗൗള) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
52 രാമപ്രിയ [രാമമനോഹരി] - (മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+ഖരഹരപ്രിയ) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
53 ഗമനശ്രമ [ഗമകക്രിയ] - (മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+ശങ്കരാഭരണം) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
54 വിശ്വംഭരി [വംശവതി] - (മായാളവഗൗളയുടെ പ്രിതിമധ്യമരാഗമായ കാമവര്‍ദ്ധിനി+ചലനാട്ട) ശുദ്ധഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
55 ശ്യാമളാംഗി [ശാമള] - (ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+കനകാംഗി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
56 ഷണ്മുഖപ്രിയ [ചാമരം] - (ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+തോടി) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
57 സിംഹേന്ദ്രമധ്യമം [സുമദ്യുതി] - (ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+മായാമാളവഗൗള) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധധൈവതം കാകളിനിഷാദം
58 ഹൈമവതി [ദേശിസിംഹാരവം] - (ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
59 ധര്‍മ്മവതി [ധാമവതി] - (ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
60 നീതിമതി [നിഷാദം] - (ഖരഹരപ്രിയയുടെ പ്രതിമധ്യമരാഗമായ ഹൈമവതി+ചലനാട്ട) ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
61 കാന്തമണി [കുന്തള] - (ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+കനകാംഗി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
62 ഋഷഭപ്രിയ [രതിപ്രിയ] - (ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+തോടി) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
63 ലതാംഗി [ഗീതപ്രിയ] - (ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+മായാമാളഗൗള) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
64 വാചസ്പതി [ഭൂഷാവതി] - (ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+ഖരഹരപ്രിയ) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
65 മേചകല്യാണി [ശാന്തകല്യാണി] - (ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+ശങ്കരാഭരണം) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
66 ചിത്രാംബരി [ചതുരംഗിണി] - (ശങ്കരാഭരണത്തിന്റെ പ്രിതിമധ്യമരാഗമായ മേചകല്യാണി+ചലനാട്ട) ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
67 സുചരിത [സന്താനമഞ്ജരി] - (ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+കനകാംഗി) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, ശുദ്ധനിഷാദം
68 ജ്യോതിസ്വരൂപിണി [ജ്യോതിരാഗം] - (ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+തോടി) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കൈശികിനിഷാദം
69 ധാതുവര്‍ദ്ധിനി [ധൗതപഞ്ചമ] - (ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+മായാമാളവഗൗള) ഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധധൈവതം, കാകളിനിഷാദം
70 നാസികാഭൂഷണി [നാസാമണി] - (ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+ഖരഹരപ്രിയ) ഷഡ്‌ശ്രുതിധൈവതം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം
71 കോസലം [കുസുമാകര] - (ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+ശങ്കരാഭരണം) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കാകളിനിഷാദം
72 രസികപ്രിയ [രസമഞ്ജരി] - (ചലനാട്ടയുടെ പ്രതിമധ്യമരാഗമായ രസികപ്രിയ+ചലനാട്ട) ഷഡ്‌ശ്രുതിഋഷഭം, അന്തരഗാന്ധാരം, ഷഡ്ശ്രുതിധൈവതം, കാകളിനിഷാദം
ജന്യരാഗങ്ങള്‍ ആദ്യാക്ഷരക്രമത്തില്‍
അ മുതല്‍ അഃ വരെ
ക മുതല്‍ ങ വരെ
ച മുതല്‍ ഞ വരെ
ട മുതല്‍ ന വരെ
പ മുതല്‍ മ വരെ
യ ര ല വ
ശ ഷ സ ഹ
ജന്യരാഗങ്ങള്‍ ജനകക്രമത്തില്‍
.

No comments:
Post a Comment
Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.