മേളകര്‍ത്താപദ്ധതിയിലെ എട്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
രണ്ടാമത്തെ ചക്രം നേത്രചക്രത്തിലെ രണ്ടാം രാഗം (രണ്ടാം രാഗം മുതല്‍ അഞ്ചാം രാഗം വരെ വാദിസ്വരങ്ങള്‍ മാത്രം അടങ്ങിയിരിക്കുന്നു)
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ജനത്തോടി
പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
(നേത്രചക്രത്തിലെ സേനാവതി, ഹനുമത്തോടി, ധേനുക,നാടകപ്രിയ, കോകിലപ്രിയ, രൂപവതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത : സ്വരങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ ക്രമത്തിലാണു്. പൂര്‍വ്വാംഗസ്വരങ്ങളും ഉത്തരാഗസ്വരങ്ങളും ഒരേ ക്രമത്തിലും.
പ്രതിമധ്യമരാഗം : ഭവപ്രിയ
നാമവിശേഷം
തോടി എന്നറിയപ്പെടുന്ന ഈ രാഗത്തിന്റെ പേരിനു മുന്‍പായി ഹനു എന്നു ചേര്‍ത്തതു കടപയാദി പദ്ധതിക്കു വേണ്ടിയാണു്. കടപയാദി പദ്ധതി പ്രകാരം (യരലവശഷസഹ) ഹ=8 ന=0, 80 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 08-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.
08-മതു രാഗം ഹനുമത്തോടി മുതല്‍ 11-മതു രാഗം കോകിലപ്രിയ വരെയുള്ള ഈ ചക്രത്തിലെ രാഗങ്ങളില്‍ സംവാദിസ്വരങ്ങള്‍ മാത്രമാണുള്ളതു്. 2-മതു ചക്രം മുതല്‍ 5-മതു ചക്രം വരെയും 8-മതു ചക്രം മുതല്‍ 11-മതു ചക്രം വരെയും ചക്രങ്ങളിലെ രണ്ടാം രാഗം മുതല്‍ അഞ്ചാം രാഗം വരെ സംവാദിസ്വരങ്ങള്‍ മാത്രം അടങ്ങിയ രാഗങ്ങളാണു്. ഇവകളിലെല്ലാം ധാരാളം കീര്‍ത്തനങ്ങളും ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ടു്.
സ്വരങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ ക്രമത്തിലാണു്. പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമയും ഉത്തരാംഗസ്വരങ്ങള്‍ പധനിസയും ഒരേ ക്രമത്തിലാണു്. വിവാദിസ്വരങ്ങള്‍ ഒന്നും ഇല്ല. സ്വരങ്ങള്‍ ഇരട്ടിച്ചു പാടുന്ന ജണ്ഡപ്രയോഗങ്ങള്‍ക്കു ധാരാളം സാദ്ധ്യതയുള്ള തോടിരാഗം ഒരു സര്‍വ്വസ്വരഗമകവരിക രക്തിരാഗമാണു്. ഗാന്ധാരത്തിനു പലവിധ ഗമകസാദ്ധ്യത ഉള്ളതിനാല്‍ ഈ രാഗം ഗുരുക്കന്മാരില്‍ നിന്നു തന്നെ പഠിച്ചാല്‍ മാത്രമേ തെറ്റില്ലാതെ ആലപിക്കുവാന്‍ സാദ്ധ്യമാവൂ. ഇല്ലെങ്കില്‍ അടുത്തുള്ള രാഗങ്ങളുടെ ഛായ വരുവാന്‍ സാദ്ധ്യത കൂടുതലാണു്. ഗമധ രാഗഛായാസ്വരങ്ങളും, ഗമപധനി നാസ്യസ്വരങ്ങളും സഗമപധനി ഗ്രഹസ്വരങ്ങളും ആണു്. തോടി ഒരു സാര്‍വ്വകാലിക രാഗവും വളരെ വിസ്തരിച്ചു പാടാവുന്ന രാഗവും കൂടിയാണു്.
ഇതിന്റെ രി, ഗ, മ, ധ, നി എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ക്രമേണ കല്യാണി (65), ഹരികാംബോജി (28), നഠഭൈരവി (20), ശങ്കരാഭരണം (29), ഘരഹരപ്രിയ (22) എന്നീ മേളരാഗങ്ങള്‍ ജനിപ്പിക്കും
സീതാരാമയ്യ എന്ന സംഗീതജ്ഞന്‍ തോഡിരാഗം എട്ടു് ദിവസം തുടര്‍ച്ചയായി പാടിയതിനാല്‍ അദ്ദേഹത്തിനു് 'തോഡി സീതാരാമയ്യ' എന്ന പേരു് ലഭിച്ചു. ഹിന്ദുസ്ഥാനിയില്‍ തോഡിക്കു് തുല്യമായതു് ആറാമത്തെ ഥാട്ടായ ഭൈരവിയാണു്.
സംഗീതപാഠം
'രാവേ ഹിമഗിരികുമാരി കാഞ്ചികാമാക്ഷി' ആദിതാളത്തിലെ സ്വരജതി
'ഏറാ നാപൈ ഇന്ത ചൗകസേയ മേറഗുദാരാ നാ സാമി' എന്ന വര്‍ണ്ണം ആദിതാളത്തില്‍
'കനകാംഗി നീ ചെലിമി കോരി ഗാചിയുന്നദിറാ' എന്ന പല്ലവിഗോപാലയ്യരുടെ അടതാളവര്‍ണ്ണം
സ്വാതിതിരുനാളിന്റെ തിശ്രജാതി തൃപുടതാളത്തിലെ പഞ്ചരാഗജതിസ്വരങ്ങളില്‍ ആദ്യരാഗം കല്ല്യാണി, രണ്ടാം രാഗം ബേഗഡ, മൂന്നാം രാഗം അഠാണ, നാലാം രാഗം സുരുട്ടി, അഞ്ചാം രാഗം തോടി.
കീര്‍ത്തനങ്ങള്‍
ശ്രീ മഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഹനുമത്തോടിണ്ടിമഭവം സ്തുവതഃ സുതനുമതോ ദതോഭൂതിഭൂഷണ' എന്ന ഭാഗം ഹനുമത്തോടിയില്‍ ചിട്ടപ്പെടുത്തിയതാണു്.
ശ്രീ ശ്യാമശാസ്ത്രിയുടെ 'രാവേഹിമഗിരി' (സ്വരജതി - ആദി)
ശ്രീ പട്ടണം സുബ്രഹ്മണ്യയ്യരുടെ 'ഏറാനാപൈ' (ആദിതാളവര്‍ണ്ണം)
ശ്രീ പല്ലവി ഗോപാലയ്യരുടെ 'കനകാംഗി' (അടതാളവര്‍ണ്ണം)
ശ്രീ ത്യാഗരാജസ്വാമിയുടെ 'ഏമിജേസിതേ' (മിശ്രചാപ്പു്), 'കൊലുപമരഗത' (ആദി), 'കദ്ദനുവാരികി' (ആദി)
ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ 'കമലാംബികേ' (നവാവരണകൃതി - തിശ്രഏകം)
ശ്രീ ശ്യാമശാസ്ത്രിയുടെ 'നിന്നെ നമ്മി നാനു' (മിശ്രചാപ്പു്)
ശ്രീ സ്വാതിതിരുനാളിന്റെ 'സരസിജനാഭ' (മിശ്രചാപ്പു്)
ശ്രീ പാപനാശം 'ശിവന്റെ താമദമേന്‍സ്വാമി' (ആദി) എന്നിവ ചില പ്രധാന കൃതികളാണു്.
ശ്രീ ദ്യാഗരാജസ്വാമികളുടെ 'കരുണാജലധേ'
ശ്രീ സ്വാതിതിരുനാള്‍ രചിച്ച 'സരസിജനാഭ മുരാരെ പാഹിസതതം'
ലളിതഗാനങ്ങള്‍
'ഓം ബ്രഹ്മണേ മൂര്‍ത്തിമതേ' (ഒരു ജാതി ഒരു മതം ഒരു ദൈവം) ആലപ്പിരംഗനാഥ്, ശ്രീശിവലിംഗസ്വാമികള്‍, യേശുദാസു്
'നീയല്ലാതില്ലേ അടിയനു' (തൃക്കാര്‍ത്തിക) ടി എസ് രാധാകൃഷ്ണന്‍, പി സി അരവിന്ദന്‍, ചിത്ര
'തായേ യശൊദ' ഊത്തക്കാട് വെങ്കിടസുബ്ബയ്യര്‍
'പഞ്ചമുഖഗണപതി' (വന്ദേഹം ഘനനായകം) കെ എം ഉദയന്‍, പള്ളിപ്പുറം മോഹനചന്ദ്രന്‍, മധു ബാലകൃഷ്ണന്‍
ചലച്ചിത്രഗാനങ്ങള്‍
ദക്ഷിണമൂര്‍ത്തിസ്വാമി സംഗീത സംവിധാനം ചെയ്ത 'ആലാപനം' (ഗാനം) എന്ന പാട്ടിലെ ആദ്യഭാഗം.
'താമരൈപ്പൂവില്‍ അമര്‍ന്തവളേ' (തമിഴ് ഭക്തിഗാനം)
'ദേവസഭാതലം' (ഹിസ് ഹൈനസ്സ് അബ്ദുള്ള ഈ ഗാനത്തിലെ രണ്ടാമത്തെ രാഗമായി തോഡി പാടിയാണു് ഷഡ്ജം എന്നു പറഞ്ഞു നിര്‍ത്തുന്നതു്)
'ഭൂലോകവൈകുണ്ഠപുരവാസനേ' (സര്‍ഗ്ഗം)
'ആലാപനം' എന്ന ഗാനത്തിന്റെ പല്ലവി (ഗാനം)
'ആദിയില്‍ മത്സ്യമായ് ' (ശ്രീഗുരുവായൂരപ്പന്‍)
'കസ്തൂരിമാന്മിഴി മലര്‍ശരമെയ്തു' (മനുഷ്യമൃഗം)
'തായേ യശോദ' (മാതൃവന്ദനം)
ജന്യരാഗങ്ങള്‍
അമൃതധന്യാസി - സരിഗമപനിസ - സനിപമഗരിസ
അസാവേരി - സരിമപധസ - സനിസപധമപരിഗാരിസ
കലാസാവേരി - സരിഗപനിസ - സനിപഗരിസ
കനകസാവേരി - സരിമപധസ - സനിധപമഗരിസ
ഘണ്ട - സഗരിമപനിസ - സനിധപമഗരിസ
ചന്ദ്രികതോടി - സഗമപധസ - സധപമഗസ
നാഗവരാളി - സരിഗമപമധനിസ - സനിധപമഗരിസ
ദിവ്യമാലതി - സഗമപധനിസ - സനിധപമഗസ
ദേശ്യതോടി - സരിമപധനിസ - സനിധപമഗരിസ
ധന്യാസി - സഗമപനിസ - സനിധപമഗരിസ
പുന്നഗവരാളി - നിസരിഗമപധനി - നിധപമഗരിസനി
പ്രഭുപ്രിയ - സഗമപധസ - സധപമഗസ
ഭദ്രതോടി - സരിഗമധസ - സനിധപഗസ
ഭാനുചന്ദ്രിക - സമധനിസ -സനിധമഗസ
ഭൂപാളം - സരിഗപധസ - സധപഗരിസ
ലവാംഗി - സരിമധസ - സധമരിസ
ശുദ്ധതോടി - സരിഗമധനിസ - സനിധമഗരിസ
ശുദ്ധസീമന്തിനി - സരിഗമപധസ - സധപമഗരിസ
ശ്രവണമല്ലിക - സഗമപധനിസ - സനിധപമഗരിസ
സിന്ധുഭൈരവി - സരിഗമധനിസ - സനിധപമഗരിസ
സൗജന്യ - സരിമപധസ - സധപമരിസ
.

No comments:
Post a Comment
Please post a comment or click on G+ at the top left corner or the bottom of the blog pages so that I may know that my pages have had visitors. Was this page useful? Your comments will help me improve on the information available.