Sunday, May 24, 2015

Kokilapriya - Melakartha Ragam 11 - Netra Chakram

മേളകര്‍ത്താപദ്ധതിയിലെ പതിനൊന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
രണ്ടാമത്തെ ചക്രം നേത്രചക്രത്തിലെ അഞ്ചാം രാഗം (രണ്ടാം രാഗം മുതല്‍ അഞ്ചാം രാഗം വരെ വാദിസ്വരങ്ങള്‍ മാത്രം അടങ്ങിയിരിക്കുന്നു)
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കോകിലാരവം
പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
(നേത്രചക്രത്തിലെ സേനാവതി, ഹനുമത്തോടി, ധേനുക,നാടകപ്രിയ, കോകിലപ്രിയ, രൂപവതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത : അപൂര്‍വ്വമായി ഉപയൊഗിക്കപ്പെട്ട രാഗം
പ്രതിമധ്യമരാഗം : സുവര്‍ണ്ണാംഗി




നാമവിശേഷം

കുയിലിനു പ്രിയപ്പെട്ട രാഗം എന്നര്‍ത്ഥം. കടപയാദി പദ്ധതി പ്രകാരം ക=1 ക=1, 11 എന്ന സംഖ്യ തിരിച്ചിട്ടാലും 11-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍
ശ്രീ മഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'കോകിലപ്രിയാംരകിസലയാംഗ ഗോകുലപാലനപടുഭയഭഞ്ജന‍' എന്ന ഭാഗം നാടകപ്രിയയില്‍
ശ്രീ ത്യാഗരാജസ്വാമികളുടെ 'ദാശരതേ ദയാശരതേ'
ശ്രീ കോടീശ്വരയ്യരുടെ 'സുഖാ വാഴ്‌വേ'
ശ്രീ വാസുദേവാചാര്യരുടെ 'നീകാഭിമാനമു'
ശ്രീ ബാലമുരളികൃഷ്ണയുടെ 'വടമേല രാധാമനോഹര'
ശ്ര മുത്തുസ്വാമിദീക്ഷിതരുടെ 'കോദണ്ടരാമം അനിശം'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കോകിലാരവം - സരിമപധനിസ - സനിധപമഗരിസ
കൗമാരി - സരിഗമപധസ - സനിധപമഗരിസ
ചിത്രമണി - സരിമപധനിസ - സനിധപമരിസ
വര്‍ദ്ധനി - സഗമപമപധനിസ - സനിധപമഗരിസ
വസന്തനാരായണി - സരിഗമപസ - സനിധപമഗരിസ
വസന്തമല്ലി - സഗമപനിസ - സധപമഗസ
ശുദ്ധലളിത - സപമധനിസ - സനിസധപമഗരിസ

.